23
Mar 2025
Thu
23 Mar 2025 Thu
Kerala Gold Rate: Gold price jumps; this month's highest rate to 65,000

കൊച്ചി: കേരളത്തിലെ സ്വര്‍ണ വില ചാഞ്ചാട്ടം നിര്‍ത്തി കുതിച്ച് തുടങ്ങി. കഴിഞ്ഞ ഏതാനം ദിവസമായി കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഇന്ന് റെക്കോഡ് നിരക്കിലെത്തി. ഈ മാസത്തെ ഏറ്റവംു ഉയര്‍ന്നനിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവിലയുള്ളത്. ഗ്രാമിന് 8120 രൂപയിലാണ് കേരളത്തില്‍ ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഇന്ന് 55 രൂപയാണ് വര്‍ധിച്ചത്. ഇതോടെ കേരളത്തില്‍ പവന് 440 രൂപ കൂടി വില 64960 രൂപയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ 360 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്റെ വില 64,520 രൂപയായി വര്‍ദ്ധിച്ചിരുന്നു.

106.9 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,06,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്.

ഈ മാസം അഞ്ചിന് റെക്കോര്‍ഡ് വിലയായ 64,520 രൂപയിലെത്തിയെങ്കിലും വില ഇടിയുന്ന ട്രെന്‍ഡാണ് പിന്നീട് കണ്ടത്. എന്നാല്‍ വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമെന്ന സൂചന നല്‍കി അതേ പോയിന്റില്‍ തന്നെ വില എത്തിയിരിക്കുകയാണ്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

മാര്‍ച്ച് മാസത്തെ സ്വര്‍ണ വില (പവനില്‍)

Date Price of 1 Pavan Gold (Rs.)
1-Mar-25 Rs. 63,520 (Lowest of Month)
2-Mar-25 Rs. 63,520 (Lowest of Month)
3-Mar-25 Rs. 63,520 (Lowest of Month)
4-Mar-25 64080
5-Mar-25 64520
6-Mar-25 64160
7-Mar-25 63920
8-Mar-25 64320
9-Mar-25 64320
10-Mar-25 64400
11-Mar-25 64160
12-Mar-25

Gold mining equipment


Yesterday »

64520
13-Mar-25
Today »
Rs. 64,960 (Highest of Month)

Kerala Gold Rate: Gold price jumps; this month’s highest rate to 65,000

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക