22
Mar 2025
Fri
22 Mar 2025 Fri
bike pillion rider woman dies husband injured after stuck between two buses

എറണാകുളം മേനക ജങ്ഷനില്‍ രണ്ടുബസ്സുകള്‍ക്കിടയില്‍പെട്ട് ബൈക്ക് യാത്രിക മരിച്ചു. ഭര്‍ത്താവിന് ഗുരുതര പരിക്ക്. ബസ്സുകള്‍ മല്‍സരയോട്ടം നടത്തുന്നതിനിടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തോപ്പുംപടി സ്വദേശിയായ സനിത(36)യാണ് മരിച്ചത്. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിന്നില്‍ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. ഇതോടെ ഇരുബസ്സുകളുടെയും ഇടയില്‍ ബൈക്ക് യാത്രികര്‍ ഞെരിഞ്ഞമര്‍ന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സനിതയെ രക്ഷിക്കാനായില്ല. ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ് രണ്ടുബസ്സുകളും.

ALSO READ: ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവും യുവതിയും മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക