03
Mar 2025
Mon
03 Mar 2025 Mon
man arrested for sexually abusing school girl and spreading her nude photos

പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജ് മുറിയിലെത്തിച്ചു പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പുല്ലൂക്കര സ്വദേശി കല്ലാരപീടികയില്‍ ഉമ്മര്‍ ഫിജിന്‍ഷായെയാണ് (25) കോഴിക്കോട് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത് .
2022ല്‍ വിദ്യാര്‍ഥിനി പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് പ്രതി ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് കോഴിക്കോടെത്തിയ പ്രതി പെണ്‍കുട്ടിയെ സ്‌കൂളില്‍നിന്നു പ്രലോഭിപ്പിച്ചു വിളിച്ചിറക്കിയ ശേഷം ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പ്രതി വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം എടുക്കുകയും പിന്നീടും പീഡിപ്പിക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ പിന്നീട് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും പെണ്‍കുട്ടിയുടെ പിതാവിനും ബന്ധുക്കള്‍ക്കും ഫോണിലൂടെ അയയ്ക്കുകയും ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി മുങ്ങി. ബംഗളൂരുവില്‍നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക