ഗുണ്ടാനേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. ആക്രമണം തടയുന്നതിനിടെ വെട്ടേറ്റ ഭാര്യക്ക് ഗുരുതര പരിക്ക്. തമിഴ്‌നാട്ടിലെ ഈറോഡ് ടൗണിലാണ് സംഭവം. ചാണക്യ എന്നറിയപ്പെടുന്ന ജോണ്‍ ആണ് കൊല്ലപ്പെട്ടത്.
|
എട്ടംഗസംഘമാണ് സേലം കോയമ്പത്തൂര്‍ ദേശീയപാതയില്‍ നടുറോഡില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ജോണിനെ വെട്ടിക്കൊന്നത്. നിരവധി കേസുകളില്‍ പ്രതിയായ ജോണ്‍ പോലീസ് സ്‌റ്റേഷനില്‍ ഒപ്പുവച്ച ശേഷം ഭാര്യക്കൊപ്പം മടങ്ങുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.
സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. ഇവര്‍ വിവിധ കേസുകളില്‍ പ്രതികളാണ്. ജോണ്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷമായിരുന്നു അക്രമിസംഘം മടങ്ങിയത്. ജോണിന്റെ ഭാര്യ ശരണ്യയുടെ കൈവിരലുകള്‍ വെട്ടേറ്റ് മുറിഞ്ഞുപോയി. യുവതിയെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


