കോട്ടയം പാമ്പാടിയില്‍ ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച സ്ത്രീ പിടിയില്‍. മീനടം സ്വദേശി മിനി തോമസ് ആണ് പാമ്പാടി പോലീസിന്റെ പിടിയിലായത്. കൂരോപ്പട സ്വദേശിയായ വീട്ടമ്മയുടെ ഒരു പവന് തൂക്കമുള്ള മാല ബുധനാഴ്ചയാണ് മോഷണം പോയത്. തുടര്‍ന്ന് വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
|
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ഥിരം കുറ്റവാളിയായ മിനി തോമസിനെ അറസ്റ്റ് ചെയ്തത്. പൊട്ടിച്ചെടുത്ത മാല മിനി കോട്ടയത്തെ ജ്വല്ലറിയില്‍ വില്‍ക്കുകയും ചെയ്തിരുന്നു. പ്രതിയെ ജ്വല്ലറിയില്‍ എത്തിച്ച് പോലീസ് തെളിവെടുത്തു.
ബസുകളിലും ആള്‍ത്തിരക്ക് ഉള്ള സ്ഥലങ്ങളിലും എത്തി സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നതാണ് പ്രതിയുടെ രീതിയെന്നു പോലീസ് പറഞ്ഞു.
ALSO READ: താലി ഊരി നല്കി വീട്ടമ്മയുടെ സ്വര്‍ണമാലയുമായി കടന്ന് ‘സന്മനസ്സുള്ള’ കള്ളന്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


