സൈനികന്റെ വീട്ടില്‍ പുലര്‍ച്ചെ അതിക്രമിച്ചു കയറിയ കള്ളന്‍ ഗര്‍ഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി താലിമാല ഊരിവാങ്ങി. യുവതിയുടെ അപേക്ഷ പ്രകാരം മാലയില്‍ നിന്നു താലി ഊരി നല്‍കാനും കള്ളന്‍ തയ്യാറായി. തിരുവനന്തപുരം വെഞ്ഞാറമൂടിനു സമീപം ചെമ്പൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
|
പരമേശ്വരം ശിവ പാര്‍വതിയില്‍ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് മാസം ഗര്‍ഭിണിയായ പാര്‍വതിയും കുഞ്ഞും യുവതിയുടെ അമ്മയും മാത്രമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. സൈനികനായ ഭര്‍ത്താവ് സ്ഥലത്തില്ലായിരുന്നു. വീടിന്റെ പിന്‍വാതില്‍ തുറന്നാണ് മോഷ്ടാവ് ഉള്ളില്‍ കയറിയത്. മോഷ്ടാവ് അരഞ്ഞാണം പൊട്ടിച്ചെടുക്കുന്നതിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞതോടെയാണ് പാര്‍വതിയും അമ്മയും കള്ളനെ കാണുന്നത്.
ഇരുവരും ബഹളം വയ്ക്കാന്‍ ശ്രമിച്ചതോടെ കള്ളന്‍ ഇവരെ ഭീഷണിപ്പെടുത്തുകായയിരുന്നു.
തുടര്‍ന്ന് പാര്‍വതിയോട് മാല ഊരി നല്‍കാന്‍ കള്ളന്‍ ആവശ്യപ്പെട്ടു. മാല ഊരി നല്‍കിയ ശേഷമാണ് പാര്‍വതി താലി തിരികെ നല്‍കണമെന്ന് കള്ളനോട് അഭ്യര്‍ഥിച്ചത്. അലമാരയില്‍ നിന്ന് അരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും കള്ളന്‍ അപഹരിച്ചു. കള്ളന്‍ മുഖംമൂടി ധരിച്ചിരുന്നുവെന്നും തിരിച്ചറിയാനായില്ലെന്നും വീട്ടുകാര്‍ പോലീസിനു മൊഴി നല്‍കി.


