21
Mar 2025
Mon
21 Mar 2025 Mon
qatar hamad international airport

Qatar Hamad International airport ദോഹ: പ്രവേശനം മുതല്‍ ചെക്ക് ഇന്നും ഡിപാര്‍ച്ചറും വരെ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് യാത്രക്കാര്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഖത്തര്‍ ഹമദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട്.  ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് വഴി പുറത്തുവിട്ട നിര്‍ദേശങ്ങള്‍ ഇവയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1. ചെക്ക് ഇന്‍ ഏരിയയില്‍ ശ്രദ്ധിക്കേണ്ടവ

HIA check in counter
– വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് മുതല്‍ 60 മിനിറ്റ് മുമ്പ് വരെയാണ് ചെക്ക ഇന്‍ പോയിന്റുകള്‍ തുറന്നിരിക്കുക
-യാത്രാ ടിക്കറ്റ്, പാസ്‌പോര്‍ട്ട്, പോകുന്ന രാജ്യത്തേക്കുള്ള വിസ തുടങ്ങിയ രേഖകള്‍ കൈയിലുണ്ടെന്ന് ഉറപ്പ് വരുത്തുക

2. നിങ്ങളുടെ ടിക്കറ്റിനും പറക്കേണ്ട വിമാനത്തിനും അനുസരിച്ച് ചെക്ക് ഇന്‍ പോയിന്റുകളില്‍ എത്തുന്നതിന് വ്യത്യസ്ഥ വഴികളുണ്ട്
– ഖത്തര്‍ എയര്‍വേയ്‌സിന്റെ ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ഡിപാര്‍ച്ചര്‍ ലോഞ്ചിന്റെ ഗേറ്റ് 1 വഴിയാണ് പ്രവേശനം. ഇവര്‍ കിഴക്ക് ഭാഗത്തുള്ള ഷോര്‍ട്ട് ടേം പാര്‍ക്കിങ് ഉപയോഗിക്കുക
-ഖത്തര്‍ എയര്‍വേയ്‌സ് എക്കോണമി ക്ലാസ് യാത്രക്കാര്‍ ഗേറ്റ് 2, ഗേറ്റ് 3 വഴിയാണ് ഡിപാര്‍ച്ചര്‍ ഹാളില്‍ പ്രവേശിക്കേണ്ടത്. ഇവര്‍ക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഷോര്‍ട്ട് ടേം പാര്‍ക്കിങ് ഉപയോഗിക്കാം.
– മറ്റ് വിമാനങ്ങളിലെ യാത്രക്കാര്‍ ഗേറ്റ് നമ്പര്‍ 4 വഴി പ്രവേശിക്കുന്നതാണ് എളുപ്പം. പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഷോര്‍ട്ട് ടേം പാര്‍ക്കിങ് ഉപയോഗിക്കുക

2. ബാഗേജും പോര്‍ട്ടര്‍മാരും

HIA porter service

ബാഗേജ് ക്ലെയിം ഏരിയയില്‍ സൗജന്യമായി ബാഗേജ് ട്രോളികള്‍ ലഭ്യമാണ്. പോര്‍ട്ടര്‍മാരുടെ സഹായം ആവശ്യമാണെങ്കില്‍ 20 റിയാല്‍ ഫീസ് നല്‍കി തേടാവുന്നതാണ്. ഖത്തര്‍ എയര്‍വേയ്‌സ് ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് സൗജന്യ പോര്‍ട്ടര്‍ സര്‍വീസ് ലഭ്യമാണ്.

3. മുന്‍ഗണനാ യാത്രക്കാര്‍

അല്‍ മഹാ കസ്റ്റമര്‍മാര്‍, പ്രത്യേക പരിഗണന ആവശ്യമുള്ള യാത്രക്കാര്‍, കൂടെ ആളില്ലാത്ത കുട്ടികള്‍ എന്നിവര്‍ക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുന്‍ഗണന ലഭിക്കും. സഹായം ആവശ്യമാണെങ്കില്‍ ചെക്ക് ഇന്‍ റോ 3, 6 എന്നിവയ്ക്ക് സമീപമുള്ള ഇന്‍ഫര്‍മേഷന്‍ ഡസ്‌കിനെ സമീപിക്കുക.

4. അധിക ഭാരമുള്ള ബാഗേജുകള്‍

അധിക ബാഗേജ് നടപടിക്രമങ്ങള്‍ക്കു ശേഷം നമ്പര്‍ 3, നമ്പര്‍ 8 ചെക്ക് ഇന്‍ പോയിന്റുകളിലാണ് തുടര്‍ നടപടികള്‍ക്കായി പോവേണ്ടത്.

യാത്രയില്‍ മൃഗങ്ങളെ കൊണ്ടുപോകുന്നതിന്
-വളര്‍ത്തു മൃഗങ്ങളെ കൊണ്ടു പോകുന്നവര്‍ അവയെ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ എത്തിക്കേണ്ടതാണ്. ആവശ്യമായ എല്ലാ രേഖകളും കൈയില്‍ കരുതുകയും മറ്റ് തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യണം

5. ഒഴിവാക്കേണ്ട കാര്യങ്ങള്‍

hamad international airpot pregnant ladies

-28 ആഴ്ച്ചയില്‍ കൂടുതലുള്ള ഗര്‍ഭിണികള്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതേണ്ടതാണ്. എയര്‍പോര്‍ട്ടില്‍ തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് വിമാന കമ്പനിയുമായി മുന്‍കൂര്‍ ബന്ധപ്പെട്ട് ഗര്‍ഭിണിയുടെ വിവരങ്ങള്‍ കൈമാറുന്നത് ഉചിതമായിരിക്കും

– കാല്‍ മടക്കാന്‍ പറ്റാത്ത രീതിയില്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുള്ളവര്‍ വിമാന കമ്പനിക്ക് മുന്‍ കൂട്ടി വിവരം നല്‍കിയിട്ടില്ലെങ്കില്‍ ചെക്ക് ഇന്‍ അനുവദിക്കുന്നതല്ല.

6. പ്രശ്‌ന പരിഹാരത്തിന്

-ടിക്കറ്റില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ഭാരമുള്ള ബാഗേജ് ഉള്ളവര്‍ അധിക ബാഗേജിനുള്ള ഫീസ് നല്‍കേണ്ടി വരും. ഇതിനായി ബന്ധപ്പെട്ട എക്‌സസ് ബാഗേജ് ഓഫീസുമായി ബന്ധപ്പെടുക.

ഖത്തര്‍ എയര്‍വേയസ് ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക്- ചെക്ക് ഇന്‍ റോ 1, 2 എന്നിവയുടെ തുടക്കത്തില്‍

ഖത്തര്‍ എയര്‍വേയ്‌സ് എക്കോണമി ക്ലാസ്- ചെക്ക് ഇന്‍ റോ 3 ന്റെ അവസാനത്തില്‍

മറ്റ് വിമാനങ്ങള്‍- ചെക്ക് ഇന്‍ റോ 8ന്റെ അവസാനത്തില്‍

ചെക്ക് ഇന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ വൈകിയാല്‍ സഹായത്തിന് ചെക്ക് ഇന്‍ ഡെസ്‌കിനെ സമീപിക്കുക