21
Mar 2025
Wed
21 Mar 2025 Wed
Argentina vs Brazil LIVE Score, FIFA World Cup Qualifiers

ബ്യൂനസ് ഐറിസ്: ഖത്തര്‍ ലോകകപ്പില്‍ മുത്തമിട്ടതിന്റെ ഫോമിലാണ് ഇപ്പോഴും തങ്ങളെന്ന് പ്രഖ്യാപിച്ച് ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന. അര്‍ജന്റീനയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാഞ്ഞിട്ടും ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് അര്‍ജന്റീന ജയിച്ചത്. അര്‍ജന്റീനയ്ക്കായി യൂലിയന്‍ അല്‍വാരസ്(4- ാം മിനിറ്റ്), എന്‍സോ ഫെര്‍ണാണ്ടസ് (12- ാം മിനിറ്റ്), അലക്‌സിസ് അക്അലിസ്റ്റര്‍ (37-ാം മിനിറ്റ്), ജൂലിയാനോ സിമിയോണി (71-ാം മിനിറ്റ്) എന്നിവര്‍ ആണ് ലക്ഷ്യം കത്. 26-ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞയാണ് മഞ്ഞപ്പടയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. സൂപ്പര്‍താരം ലയണല്‍ മെസ്സിയെ കൂടാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. ബ്രസീല്‍ നിരയില്‍ സൂപ്പര്‍താരം നെയ്മാറും ഉണ്ടായിരുന്നില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരം വീറും വാശിയും നിറഞ്ഞതോടെ ആദ്യപകുതിയില്‍ ഇരു ടീമിലെയും താരങ്ങള്‍ ഇടയ്ക്കിടെ കയ്യാങ്കളിയുടെ വക്കിലെത്തിയത് നാടകീയത സൃഷ്ടിച്ചു. ഇടവേളയ്ക്കു പിരിയുന്ന സമയത്തും താരങ്ങള്‍ നേര്‍ക്കുനേരെത്തി.

ബ്രസീലിനെതിരായ മത്സരത്തിനു മുമ്പ്തന്നെ ലാറ്റിനമേരിക്കയില്‍നിന്ന് ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ അര്‍ജന്റീന, ബദ്ധവൈരികള്‍ക്കെതിരായ തകര്‍പ്പന്‍ വിജയത്തോടെ ലോകകപ്പ് യോഗ്യതാനേട്ടം ആഘോഷമാക്കുകയുംചെയ്തു.

മത്സരത്തിന്റെ ആദ്യപകുതിയില്‍ അര്‍ജന്റീന 3- 1ന് മുന്നിലായിരുന്നു. 14 കളികളില്‍നിന്ന് പത്ത് ജയം ആണ് അര്‍ജന്റീന നേടിയത്. ഒരു സമനില കൂടി ചേര്‍ത്ത് 31 പോയിന്റാണ് ടീമിനുള്ളത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് നേരിട്ട് ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി അര്‍ജന്റീനമാറിയത്. 14 കളികളില്‍നിന്ന് അഞ്ചാം തോല്‍വി വഴങ്ങിയ ബ്രസീല്‍ 21 പോയിന്റുമായി നാലാം സ്ഥാനത്താണ്. അത്രയും കളികളില്‍നിന്ന് ഏഴു ജയവും അഞ്ച് സമനിലയും സഹിതം 23 പോയിന്റുമായി ഇക്വഡോറാണ് രണ്ടാമത്. യുറഗ്വായ് മൂന്നാമതുണ്ട്.

മറ്റൊരു മത്സരത്തില്‍ പരാഗ്വെയും കൊളംബിയയും 2 ഗോളുകള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു.

Argentina vs Brazil LIVE Score, FIFA World Cup Qualifiers