ഗസയിൽ ഹമാസിനെതിരായ ഇസ്രയേലിന്റെ നടപടികളെ ‘സ്റ്റേറ്റ് ഭീകരത’ എന്ന് വിശേഷിപ്പിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം.ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ അൻവർ ഇബ്രാഹിം എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇസ്രയേലിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.
|
പലസ്തീനിലെ ഇസ്രയേലിന്റെ നടപടികളെ ‘കോളനിവൽക്കരണം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “ഹമാസ് രൂപീകരിച്ചിട്ട് 20 വർഷം മാത്രമാണ്. എന്നാൽ പലസ്തീനിലെ കോളനിവൽക്കരണത്തിന് 70 വർഷത്തെ ചരിത്രമുണ്ട്. മലേഷ്യയ്ക്കും ഇന്ത്യയ്ക്കും കോളനിവൽക്കരണത്തിന്റെ അനുഭവമുണ്ട്. ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന കോളനിവൽക്കരണത്തെ അംഗീകരിക്കാനാകില്ല,” അദ്ദേഹം പറഞ്ഞു.
ഗാസയിൽ തുടരുന്ന ബോംബാക്രമണങ്ങളെയും കൊലപാതകങ്ങളെയും രൂക്ഷമായി വിമർശിച്ച അൻവർ, “ഇസ്രയേലിന്റെ ഗാസയിലെ നടപടികൾ സ്റ്റേറ്റ് ഭീകരതയാണ്” എന്നും വ്യക്തമാക്കി.
ALSO READ: ബീഫ് ബാർബിക്യു ചെയ്യുന്നത് തടഞ്ഞു; കാനഡയിൽ ഇന്ത്യക്കാരിയായ വീട്ടുടമ അറസ്റ്റിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




