ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് പെൺമക്കളെയും ഇഷ്ടികയ്ക്കു തലയ്ക്കടിച്ച് കൊന്ന് യുവാവ്. രാജസ്ഥാനിലെ ജയ്പൂരിലെ ഗോവിന്ദ്പുര മേഖലയിലാണ് സംഭവം.
|
ഗീത ഝാ (40)യും മക്കളായ നന്ദിനി, ഗിരീഷ, രാധിക എന്നിവരുമാണ് കൊല്ലപ്പെട്ടത്. 17നും 23നും ഇടയിൽ പ്രായമുള്ളവരാണ് പെൺകുട്ടികൾ. കൃത്യശേഷം ഒളിവിൽ പോയ രാഹുൽ ഝായെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് കൊലപാതകം പുറത്തറിയുന്നത്. വീട്ടുകാരെ പുറത്തുകാണാതിരുന്നതിനെ തുടർന്ന് അയൽവാസികളും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവം അറിയുമ്പോൾ പ്രതിയുടെ 85കാരനായ പിതാവും വീട്ടിലുണ്ടായിരുന്നു.
കുടുംബ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. ആക്രമണത്തിൽ ഉപയോഗിച്ചതെന്ന് കരുതുന്ന ഇഷ്ടിക പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫോറൻസിക് സയൻസ് ലബോറട്ടറി സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. രക്തസാംപിളുകൾ ഉൾപ്പെടെയുള്ള ഫോറൻസിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





