12കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 94കാരനെ ആറ് വര്‍ഷം തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുന്നംകുളം പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. വടക്കേക്കാട് പുന്നയൂര്‍ക്കുളം പനന്തറ അവന്നോട്ടുങ്ങല്‍ കുട്ടനെ(94)നെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജി എസ്.ലിഷ ശിക്ഷിച്ചത്. വടക്കേക്കാട് പോലീസ് കഴിഞ്ഞ വര്‍ഷം ഇയാളെ സീനിയര്‍ സിറ്റിസണായി ആദരിച്ചിരുന്നു. 2024 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
|
കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി സൈക്കിളില്‍ വരികയായിരുന്ന പെണ്‍കുട്ടിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് തടഞ്ഞുനിര്‍ത്തി പ്രതിയുടെ വീടിന്റെ പുറകിലെ വിറകുപുരയിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങള്‍ അഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത കുട്ടിയെ ബലമായി ഉമ്മവച്ചും ലൈംഗികാതിക്രമം നടത്തി മാനഹാനി ഉണ്ടാക്കിയെന്നുമാണ് കേസ്.
വടക്കേക്കാട് പോലീസ് എടുത്ത കേസില്‍ അതിജീവിതയുടെ മൊഴി വനിത സിവില്‍ പോലീസ് ഓഫിസര്‍ ലിയോണ ഐസക്ക് രേഖപ്പെടുത്തി. എസ് ഐ യായിരുന്ന പി ശിവശങ്കറാണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ എസ് ബിനോയ് ഹാജരായി. പ്രോസിക്യൂഷന് സഹായിക്കുന്നതിനായി ഗ്രേഡ് എ എസ് ഐ എം ഗീതയും പ്രവര്‍ത്തിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





