16
Mar 2025
Fri
16 Mar 2025 Fri
woman arrested for cheats man of 45 lakh rupees

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ആറ്റിങ്ങല്‍ സ്വദേശിയെ കബളിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയ യുവതി അറസ്റ്റില്‍. പാലക്കാട് കൊല്ലങ്കോട് കീഴ്പട ഹൗസില്‍ ഹിതകൃഷ്ണയാണ്(30) പിടിയിലായത്. ആറ്റിങ്ങല്‍ ഇടയ്‌ക്കോട് സ്വദേശിയായ കിരണ്‍കുമാറില്‍ നിന്നാണ് യുവതി പണം തട്ടിയെടുത്തത്. തട്ടിയെടുത്ത പണം കൊണ്ട് ആര്‍ഭാടജീവിതം നയിച്ചു വരികയായിരുന്നു യുവതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അക്യൂമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനത്തിലെ ഫ്രാഞ്ചൈസിയാണെന്ന് താനെന്ന് തെറ്റിധരിപ്പിച്ചായിരുന്നു ഹിതകൃഷ്ണ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്്. 2022 ഏപ്രില്‍ 30ന് കിരണ്‍കുമാറിന്റെ ആറ്റിങ്ങലിലെ വീട്ടില്‍ വച്ച് ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ ഡെമോ കാണിച്ച ശേഷം ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ബാങ്ക് അക്കൗണ്ടുവഴി പണം വാങ്ങിയത്. പണം നഷ്ടപ്പെട്ടെന്നു മനസിലായതോടെ കിരണ്‍കുമാര്‍ ആറ്റിങ്ങല്‍ സ്റ്റേഷനില്‍ പരാതി നല്‍കി.

സംഭവം കേസായതോടെ മുങ്ങിയ ഹിതകൃഷ്ണ തിരുവനന്തപുരം ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യം നല്‍കാത്തതോടെ യുവതി പണവുമായി അഹമ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. അടുത്തിടെ യുവതി കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്ന് വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്നാണ് പോലീസ് സംഘം പ്രതിയെ അറസ്റ്റ് കുടുക്കിയത്.  കേരളത്തിനകത്തും പുറത്തുമായി നിരവധി പേരില്‍നിന്ന് ഇവര്‍ ഇത്തരത്തില്‍ പണം തട്ടിയിട്ടുണ്ടെന്നും, പല സ്റ്റേഷനുകളിലും കേസുകളുണ്ടെന്നും പോലീസ് വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക