കോഴിക്കോട്: എമ്പുരാന്‍ സിനിമയ്ക്കു നേരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടന്‍ ആസിഫ് അലി. (Asif Ali comment about Empuraan controversy ) സിനിമയെ സിനിമയായി കാണണമെന്നും നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യമില്ലാത്തവരാണ് ഒളിച്ചിരുന്ന് പറയുന്നതെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു. സോഷ്യല്‍ മീഡിയ ആക്രമണം സൃഷ്ട്ടിക്കുന്ന വിഷമം ഒരിക്കല്‍ അത് അനുഭവിച്ചെങ്കിലേ മനസ്സിലാവുകയുള്ളൂ എന്നും ആസിഫ് അലി പറഞ്ഞു.
|
ആസിഫ് അലിയുടെ പ്രതികരണം :
വിവാദങ്ങളോട് പ്രതികരിക്കാന്‍ ഞാനില്ല. പക്ഷെ സാമൂഹ്യമാധ്യമങ്ങളില്‍ വീട്ടിലിരുന്നോ കൂട്ടുകാര്‍ക്കൊപ്പമോ വരുംവരായ്കളെക്കുറിച്ച് ചിന്തിക്കാതെ നമ്മള്‍ എഴുതിയിടുന്ന ചില കാര്യങ്ങള്‍, ചില കമന്റ്‌സ് ഒരുപാട് വലിയ പ്രശ്‌നങ്ങളിലേക്ക് പോകും. അത് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമയെ സിനിമയായിട്ടു കാണണം എന്നാണ് ആഗ്രഹിക്കുന്നത്. ആ മൂന്നു മണിക്കൂര്‍ വിനോദത്തിനായി മാത്രം കരുതുക. അതിന്റെ സ്വാധീനം എത്രത്തോളം വേണമെന്നത് നമ്മുടെ തീരുമാനമാണ്
നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യമില്ലാത്ത ആളുകള്‍ എപ്പോഴും ചെയ്യുന്നത് ഒളിച്ചിരുന്ന് പറയുകയാണ്. ഒളിച്ചിരുന്ന് കല്ലെറിയുന്നത് പോലെ. സോഷ്യല്‍ മീഡിയ ആക്രമണം സൃഷ്ട്ടിക്കുന്ന വിഷമം ഒരിക്കല്‍ അത് അനുഭവിച്ചെങ്കിലേ മനസ്സിലാവുകയുള്ളൂ. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ നമ്മള്‍ അഭിപ്രായം പറയാതിരിക്കുക. ആരുടെ കൂടെയാണ് ന്യായമെന്ന് നമുക്ക് തോന്നുന്നുവോ അവര്‍ക്കൊപ്പം നില്‍ക്കുകയല്ലേ നമ്മള്‍ ചെയ്യുക. അങ്ങനെ തന്നെയായിരിക്കും വരും കാലങ്ങളിലും പ്രതികരണങ്ങള്‍.


