എതിര്‍പ്പുകള്‍ക്കിടെ ലോക്സഭ കടന്ന വഖ്ഫ് ഭേദഗതി ബില്ലിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. വഖ്ഫ് ബില്ലില്‍ പ്രതിഷേധിച്ച് സ്റ്റാലിന് ഉള്‍പ്പടെയുള്ള ഡിഎംകെ എംഎല്‍എമാര്‍ കറുത്ത ബാഡ്ജണിഞ്ഞാണ് നിയമസഭയില്‍ എത്തിയത്.
|
കഴിഞ്ഞ ആഴ്ച ബില്ലിനെതിരെ തമിഴ്നാട് അസംബ്ലി പ്രമേയം പാസാക്കിയിരുന്നു. ‘വലിയ എതിര്‍പ്പുകള്‍ ഉള്ളപ്പോഴും പുലര്‍ച്ചെ രണ്ടിന് സഖ്യകക്ഷികളുടെ പിന്തുണയോടെ വഖ്ഫ് ബില്‍ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. ബില്‍ ഇന്ത്യയുടെ അഖണ്ഡതക്കെതിരായ നീക്കമാണെന്നും മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്നും സ്റ്റാലിന് കുറ്റപ്പെടുത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





