കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. (730 people converted to Islam in Kuwait last Ramadan ) കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഏറ്റവുമധികം പേര്‍ ഇസ്ലാമിലേക്ക് വന്നത് ഈ വര്‍ഷം റമദാനിലാണെന്ന് ഇസ്ലാം മത പ്രചാരണ സമിതി ഡയറക്ടര്‍ ജനറല്‍ അമ്മാര്‍ അല്‍-കന്ദറി പറഞ്ഞു.
|
ഈ വര്‍ഷം റമദാന്‍ 29 വരെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പെടെ 730 പേരാണ് ഇസ്ലാം ആശ്ലേഷിച്ചത്. 78 മത പ്രബോധകരുടെ ശ്രമഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം അറിയിച്ചു.
സമിതിയുടെ നേതൃത്വത്തില്‍ ഈ റമദാന്‍ മാസത്തില്‍ ‘ചേഞ്ച് ദെയര്‍ ലൈവ്‌സ്’ എന്ന പേരില്‍ പ്രത്യേക പ്രചാരണ പരിപാടി നടത്തിയിരുന്നു. അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.
ഇതിന്റെ ഭാഗമായി വിവിധ ഗവര്‍ണറേറ്റുകളിലായി 1,200 പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു. 1,700 പ്രഭാഷണ കിറ്റുകള്‍ വിതരണം ചെയ്തതായും കന്ദറിഅറിയിച്ചു.


