30
Apr 2025
Mon
30 Apr 2025 Mon
husband of woman who dies of bleeding during delivery in home detained by Police

വീട്ടിലെ പ്രസവത്തില്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. മലപ്പുറം ഈസ്റ്റ് കോഡൂരില്‍ വാടകയ്ക്കു താമസിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശിനി അസ്മയുടെ മരണത്തിലാണ് ഭര്‍ത്താവ് ആലപ്പുഴ സ്വദേശി സിറാജുദ്ദീനെ മലപ്പുറം പോലീസ് പെരുമ്പാവൂരിലെത്തി പിടികൂടിയത്. ഇയാളെ മലപ്പുറം സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സ വൈകിപ്പിച്ചതടക്കമുള്ള കൂടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്കെതിരേ ചുമത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അമിത രക്തസ്രാവമാണ് യുവതിയുടെ മരണകാരണമെന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കേസ് പെരുമ്പാവൂര്‍ പോലീസ് മലപ്പുറം പൊലീസിന് കൈമാറിയിരുന്നു. പ്രസവത്തിന് പിന്നാലെ ശ്വാസതടസം അനുഭവപ്പെട്ടാണ് അസ്മ മരിച്ചതെന്നായിരുന്നു ഭര്‍ത്താവ് സിറാജുദ്ദീന്‍ പറഞ്ഞിരുന്നത്. ശനിയാഴ്ച വൈകീട്ട് ആറിന് പ്രസവം നടക്കുകയും രാത്രി ഒമ്പതോടെ യുവതി മരിക്കുകയുമായിരുന്നു.

യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. തുടര്‍ന്നിയാള്‍ ആംബുലന്‍സ് വിളിച്ചുവരുത്തി ഭാര്യയുമായി മൃതദേഹവുമായി പെരുമ്പാവൂരിലെ ഭാര്യാവീട്ടിലെത്തുകയായിരുന്നു. അയല്‍വാസികളെ പോലും അറിയിക്കാതെയായിരുന്നു സിറാജുദ്ദീന്‍ ഇവിടെ നിന്നു പോയത്. ഭാര്യാവീട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. യുട്യൂബ് ചാനലിലൂടെ പ്രഭാഷണം നടത്തുകയും മറ്റുമാണ് സിറാജുദ്ദീന്‍ ചെയ്തുവന്നിരുന്നത്.

ALSO READ: വീട്ടിലെ പ്രസവത്തിനിടെ യുവതിയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടിയെന്ന് അധികൃതര്‍, ഭര്‍ത്താവിനെതിരെ കൂടുതല്‍ ആരോപണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക