സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളെ ബലാല്‍സംഗം ചെയ്തുകൊന്ന അയല്‍വാസിയെ വെടിവച്ചുകൊന്ന് ജയിലില്‍ പോയ ശങ്കരനാരായണന്‍ അന്തരിച്ചു. മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണന്‍(75)ആണ് അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
|
2001 ഫെബ്രവരി ഒമ്പതിനാണ് ശങ്കരനാരായണന്റെ ഏഴാം ക്ലാസില്‍ പഠിക്കുന്ന മകള്‍ കൃഷ്ണപ്രിയയെ സ്‌കൂള്‍ വിട്ടു വരുന്ന വഴി അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ(24) ബലാത്സംഗം ചെയ്ത് കൊന്നത്. ഈ കേസില്‍ ജയിലിലായ മുഹമ്മദ് കോയ 2002 ജൂലായ് 27ന് ജാമ്യത്തിലിറങ്ങിയപ്പോഴാണ് ശങ്കരനാരായണന്‍ വെടിവച്ച് കൊലപ്പെടുത്തിയത്.
മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതില്‍ പോലീസിനു വീഴ്ച പറ്റിയെന്നും കോടതി കണ്ടെത്തിയിരുന്നു. പ്രസാദ്, പ്രകാശ് എന്നിവരാണ് മറ്റു മക്കള്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





