22
Apr 2025
Wed
22 Apr 2025 Wed
Alappuzha native expat dies in Kuwait oil pipeline blas

കുവൈത്തില്‍ പൈപ്പ് ലൈന്‍ വാല്‍വ് പൊട്ടിയുണ്ടായ അപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമന്‍ പിള്ള(61) ആണ് മരിച്ചത്. വടക്കന്‍ കുവൈത്തില്‍ കുവൈത്ത് ഓയില്‍ കമ്പനിയുടെ സൈറ്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കമ്പനിയുടെ കീഴിലുള്ള കരാര്‍ കമ്പനിയില്‍ ടെക്‌നിഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞദിവസം രാവിലെ പത്തോടെയായിരുന്നു അപകടം. ഭാര്യ ഗീത. മകള്‍: അഖില(എന്‍ജിനീയറിങ് വിദ്യാര്‍ഥിനി). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക