28
Apr 2025
Sat
28 Apr 2025 Sat
ED begins possession of assets linked to Sonia and Rahul Gandhi

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). ഡല്‍ഹി, മുംബൈ, ലഖ്‌നൗ രജിസ്ട്രാര്‍ ഓഫിസുകള്‍ക്ക് ഇതു സംബന്ധിച്ച് ഇഡി നോട്ടിസ് അയച്ചുകഴിഞ്ഞു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഉടമകളായ യങ് ഇന്ത്യന്‍ ലിമിറ്റഡ് ഏറ്റെടുത്ത അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ(എജെഎല്‍) സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് നിര്‍ദേശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എജെഎല്‍ ഏറ്റെടുക്കുന്നതില്‍ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗം ചെയ്തുവെന്നുമാണ് ഇഡി കേസ്. രണ്ടായിരം കോടിയിലധിം ആസ്തിയുള്ള എജെഎല്ലിന്റെ സ്വത്തുക്കളുടെ നിയന്ത്രണം യങ് ഇന്ത്യന്‍ ലിമിറ്റഡ് ദുരദ്ദേശപരമായ രീതിയില്‍ ഏറ്റെടുത്തുവെന്നാണ് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമിയായിരുന്നു ആദ്യം പരാതിയുമായി രംഗത്തുവന്നത്.

എജെഎല്ലിന്റെ ആസ്തികളുമായി ബന്ധപ്പെട്ട് 988 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതിനു പിന്നാലെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട. സ്വത്തുക്കളുടെ താല്‍ക്കാലിക കണ്ടുകെട്ടല്‍ അഡ്ജുഡികേറ്റിങ് അതോറിറ്റി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ഇഡി നോട്ടിസ് അയച്ചത്. ഡല്‍ഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളില്‍ നിന്നായി 2023 നവംബറില്‍ ഇഡി 661 കോടി രൂപയുടെ സ്വത്തുക്കളും എജെഎല്ലിന്റെ 90.2 കോടിയുടെ ഓഹരികളും പിടിച്ചെടുത്തിരുന്നു. മുംബൈ ഹെറാല്‍ഡ് ഹൗസിന്റെ മൂന്നു നിലകള്‍ നിലവില്‍ കൈവശം വച്ചിരിക്കുന്ന ജിന്‍ഡാല്‍ സൗത്ത് വെസ്റ്റ് പ്രൊജക്ടിനോട് വരുംകാലത്തെ വാടക ഇഡിക്ക് നേരിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് പ്രത്യേക നോട്ടിസും നല്‍കിയിട്ടുണ്ട്.