20
Apr 2025
Mon
20 Apr 2025 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ നിന്ന് ബഹ്‌റൈനിൽ സന്ദർശനത്തിനെത്തിയ മലയാളി യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി ബഷീറിന്റെ മകൻ ഫായിസ് (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും വാണിജ്യ ആവശ്യത്തിന് പിതാവിനോടൊപ്പം ബഹ്‌റൈനിലെത്തിയ ഫായിസിനേ മനാമയിലെ താമസസ്ഥലത്ത് പുലർച്ചെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ഫായിസിനെ സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.

സൽമാനിയ ആശുപത്രിയിലെ മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചു വരികയാണെന്നു ബന്ധുക്കൾ അറിയിച്ചു.

മാതാവ്: ഫാത്തിമ (കുവൈത്ത്), സഹോദരങ്ങൾ: ഫസ്ലാൻ (വിദ്യാർഥി-ജോർജിയ), ഫായിഖ് (കുവൈത്ത്).

Malayali man who went to Bahrain from Kuwait for a visit has died due to heart attack