കാമുകനുമായി കിടപ്പറ പങ്കിടുന്നത് നേരില്‍ കണ്ട ഭര്‍ത്താവിനെ കൊന്ന് അഴുക്കുചാലില്‍ തള്ളി വ്‌ലോഗറായ യുവതി. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ മാര്‍ച്ച് 25നായിരുന്നു സംഭവം. പ്രവീണ്‍(35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രവീണിന്റെ ഭാര്യ രവീണ(32), കാമുകന്‍ സുരേഷ്് എന്നിവരെ പോലീസ് പിടികൂടി.
|
25ന് പകലാണ് ഷാള്‍ ഉപയോഗിച്ച് രവീണയും സുരേഷും ചേര്‍ന്ന് പ്രവീണിനെ കഴുത്തുഞെരിച്ചു കൊന്നത്. രാത്രിയോടെ മൃതദേഹം ബൈക്കില്‍ കയറ്റികൊണ്ടുപോയി ആറ് കിലോമീറ്റര്‍ അകലെ തള്ളുകയായിരുന്നു.
മാര്‍ച്ച് 28ന് സദര്‍ പോലീസ് പ്രവീണിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു കണ്ടെത്തുന്നത്. സിസിടിവി ദൃശ്യങ്ങളാണു പ്രതികളെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്. രവീണയ്ക്കും പ്രവീണിനും ആറു വയസ്സുള്ള ഒരു മകനുണ്ട്. മുത്തശ്ശന്റെ കൂടെയാണ് കുട്ടി ഇപ്പോള്‍ നില്‍ക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു രവീണയും സുരേഷും പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട വീട്ടുകാരും ഭര്‍ത്താവും താക്കീത് നല്‍കിയെങ്കിലും ഇരുവരും പിന്‍മാറിയിരുന്നില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവര്‍ ഒരുമിച്ച് വിഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു. മുപ്പത്തിനാലായിരത്തോളം ഫോളോവേഴ്‌സും രവീണയ്ക്കുണ്ട്.
സംഭവദിവസം ഇരുവരെയും ഒരുമിച്ചു കാണാനിടയായ പ്രവീണ്‍ വഴക്കുണ്ടാക്കി. ഇതിനിടെ രവീണയും രമേഷും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





