01
Apr 2025
Thu
01 Apr 2025 Thu
temple priest arrested for stealing ornaments of idol

ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച പൂജാരി പോലീസ് പിടിയില്‍. ക്ഷേത്രത്തിലെ  താല്‍ക്കാലിക പൂജാരിയായ കൊല്ലം ഈസ്റ്റ് കല്ലട രാം നിവാസില്‍ രാമചന്ദ്രന്‍ പോറ്റിയാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ 20 പവനോളം തൂക്കം വരുന്ന തിരുവാഭരണം വിഷുദിനത്തിലായിരുന്നു മോഷണം പോയത്. 10 പവന്റെ മാല, മൂന്നര പവന്‍ വരുന്ന കിരീടം, രണ്ട് നെക്ലേസുകള്‍ എന്നിവയായിരുന്നു മോഷണം പോയത്. ഇതിനു പിന്നാലെ പൂജാരി ഒളിവില്‍ പോയിരുന്നു. അരൂര്‍ സിഐയും സംഘവുമാണ് എറണാകുളത്തുനിന്നു പ്രതിയെ പിടികൂടിയത്.

അരൂര്‍ പോലീസ് മൂന്നു സംഘങ്ങളായി തിരഞ്ഞായിരുന്നു അന്വേഷണം നടത്തിയത്. മോഷ്ടിച്ച സ്വര്‍ണം പ്രതി ഫെഡറല്‍ ബാങ്കിന്റെ തേവര ശാഖയില്‍ ഏഴുലക്ഷം രൂപയ്ക്കു പണയം വച്ചിരുന്നു. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്ന ഹോബി പ്രതിക്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. തിരുവാഭരണം പണയം വച്ചുലഭിച്ച തുക മുഴുവന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചുവെന്ന് പ്രതി ചോദ്യംചെയ്യലില്‍ പോലീസിനോടു പറഞ്ഞു.