അബുദാബി: ഈസ്റ്ററിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ലുലു ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി പതിനെട്ടിലേറെ വിഭവങ്ങളടങ്ങിയ അച്ചായന്‍സ് സദ്യ അടക്കം വിപുലമായ ഒരുക്കങ്ങള്‍ ആണ് യുഎഇയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ നടത്തിയിരിക്കുന്നത്.
|
വിവിധതരം കേക്കുകള്‍, എഗ് ചോക്ലേറ്റ് ഉള്‍പ്പെടെയുള്ള നിരവധി ഭക്ഷ്യവിഭവങഅങളാണ് ലുലു സ്റ്റോറുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പ്രോണ്‍സ് മാംഗോ ഡ്രംസ്റ്റിക് കറി, മീന്‍ മുളകിട്ടത്, ബീഫ് ചില്ലി കൊക്കനട്ട് ഫ്രൈ, ചിക്കന്‍ നാടന്‍ ഫ്രൈ, ബീഫ് സ്റ്റു, അപ്പം, കോഴിപ്പിടി, കുത്തരിചോറ്, അവിയല്‍, തോരന്‍, പുളിശേരി, വിവിധ ഫ്‌ളേവറുകളുള്ള പായസം എന്നിവ അടക്കം 18 ലേറെ വിഭവങ്ങള്‍ അടങ്ങിയതാണ് ലുലുവിന്റെ അച്ചായന്‍സ് സദ്യ. നാട്ടിലെ നൊസ്റ്റാള്‍ജിക് ഓര്‍മ്മകളിലേക്ക് കൂടി ആളുകളെ കൊണ്ടുപോകുന്ന വിധത്തിലാണ് അച്ചായന്‍സ് സദ്യ ഒരുക്കിയിരിക്കുന്നത്.

34.50 ദിര്‍ഹം (800 രൂപ) ആണ് ഒരു സദ്യയുടെ നിരക്ക്. ഈസ്റ്ററിനോട് അനുബന്ധിച്ച് വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്കും ലുലുവില്‍ മികച്ച ഓഫറുകളാണ് നല്‍കുന്നത്.
Today’s Easter with Lulu in the UAE; Great ‘Achayans Sadya’; Price only 34.50 dirhams


