29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
മെറാൾഡ ജുവൽസിന്റെ ഫ്ലാഗ്ഷിപ്പ് ഷോറൂം കൊച്ചി എം.ജി. റോഡിൽ  എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു

പ്രമുഖ ജുവലറി ഗ്രൂപ്പായ മെറാൾഡ ജുവൽസിന്റെ പുതിയ ഫ്ളാഗ്ഷിപ്പ് ഷോറൂം കൊച്ചി എം.ജി. റോഡിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി ഉദ്ഘാടനം ചെയ്തു. ചിറ്റൂർ റോഡിലെ ഇയ്യാട്ടുമുക്കിൽ പ്രവർത്തിച്ചിരുന്ന ഷോറൂമാണ് കൂടുതൽ വിശാലമായ സൗകര്യങ്ങളോടെയും ഡിസൈനർ ആഭരണങ്ങളുടെ വിപുലമായ ശേഖരത്തോടെയും എറണാകുളം എം.ജി.റോഡ് മഹാരാജാസ് കോളേജ് സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം പ്രവർത്തനം ആരംഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹാഭരണങ്ങൾ, ആന്റിക് ബ്രൈഡൽ കളക്ഷൻ, പോൾക്കി, അൺകട്ട് ഡയമണ്ട്, ഡയമണ്ട്, ജെംസ്റ്റോൺ ആഭരണങ്ങൾ എന്നിവയ്ക്കൊപ്പം ദൈനംദിന ഉപയോഗത്തിനുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ 18 വരെ സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 40 ശതമാനവും ഡയമണ്ട് മൂല്യത്തിൽ 20 ശതമാനവും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2019-ൽ പ്രവർത്തനം ആരംഭിച്ച മെറാൾഡ ജുവൽസിന് കേരളം, മംഗളൂരു, ദുബായ്, അബുദാബി എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ട്. ഇന്ത്യയിലും ജി.സി.സി. രാജ്യങ്ങളിലും വടക്കേ അമേരിക്കയിലും പ്രവർത്തനം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ അബ്ദുൽ ജലീൽ ഇടത്തിൽ പറഞ്ഞു.

ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ടി. ജെ വിനോദ് എം.എൽ.എ, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ എം.എ. ഫഹാസ്, മെറാൾഡ ജുവൽസ് മാനേജിങ് ഡയറക്ടർ (ഇന്റർനാഷണൽ ബിസിനസ് ) ജസീൽ മുഹമ്മദ് ഇടത്തിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ സി.പി. മുഹമ്മദ് ഷാനിൽ , മെറാൾഡ ജുവൽസ് ഡയറക്ടർമാരായ സി.എം.നജീബ്, കെ.പി.ജസ്ബെൽ, പി.കെ.അജ്മൽ, പി.ഷറീന , കെ.എ.സലീം , കെ.പി.ജുമാന , എസ്.സി.എം ഹെഡ് ലബീബ് എൻ , ഷോറൂം ഹെഡ് ടി.ഷാനിദ്, സ്റ്റോർ മാനേജർ സൈജു ജേക്കബ്, കെ.പി. അഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു.

ALSO READ:മമത ബാനർജി, കെജ്രിവാൾ, പിണറായി വിജയൻ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ഡൽഹിയിൽ കസ്റ്റഡിയിൽ

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement