16
Apr 2025
Wed
16 Apr 2025 Wed
man arrested for sending nude videos of woman to her groom to be

യുവതിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യം പ്രതിശ്രുത വരന് അയച്ചുകൊടുക്കുകയും ചെയ്ത യുവാവ് പിടിയില്‍. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റില്‍ കുറുമല ഡിവിഷനില്‍ കെ ഗണേഷ് കുമാറിനെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നാര്‍ നല്ലതണ്ണി കവലയില്‍ കംപ്യൂട്ടര്‍ സ്ഥാപനം നടത്തുകയാണ് കെ ഗണേഷ് കുമാര്‍. യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞാണ് ഇയാള്‍ നഗ്ന വിഡിയോ പ്രതിശ്രുതവരന് അയച്ചുകൊടുത്തെന്ന് പോലീസ് പറയുന്നു.

ഇതോടെ യുവതിയുടെ വിവാഹം മുടങ്ങുകയും ചെയ്തു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ എസ്എച്ച്ഒ രാജന്‍ കെ അരമനയുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക