കാര്‍ മോഷണം പോയതിനെ തുടര്‍ന്ന് യുവാവ് മറ്റൊരു വാഹനം കണ്ടിഷ്ടപ്പെടുകയും 22.72 ലക്ഷം രൂപ മുടക്കി അതു വാങ്ങുകയും ചെയ്തു. സ്വന്തമാക്കിയ വാഹനത്തില്‍ വിശദപരിശോധന നടത്തിയ യുവാവ് അമ്പരന്നുപോയി. കാരണം അതു മോഷണം പോയ യുവാവിന്റെ പ്രിയപ്പെട്ട ഹോണ്ട സിവിക് ആയിരുന്നു. ബ്രിട്ടനിലെ വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ ഇവാന് വാലന്റൈന്‍ ആണ് ഇത്തരമൊരു വിചിത്രമായ അനുഭവം നേരിട്ടത്.
|
ഫെബ്രുവരിയിലാണ് ഇവാന്റെ ഹോണ്ട സിവിക് കാര്‍ മോഷണം പോയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും വാഹനം കണ്ടെത്തനായില്ല. പിന്നീട് ഇന്‍ഷുറന്‍സ് കമ്പനി വാഹനത്തിന് നഷ്ടപരിഹാരമായി പണം നല്കി. മോഷണം പോയ തന്റെ കാറിന്റെ മാതൃകയിലുള്ള മറ്റൊരു കറുത്ത ഹോണ്ട സിവിക് വാഹനം ഇവാന് വാലന്റൈന്‍ കണ്ടിഷ്ടപ്പെടുകയും ഇന്‍ഷുറന്‍സ് തുകയില്‍ നിന്ന് 20000 പൗണ്ട്(22.72 ലക്ഷം രൂപ)നല്കി അതു സ്വന്തമാക്കുകയും ചെയ്തു.
പിന്നീട് വാഹനത്തിന്റെ ഉള്വശമടക്കം വിശദമായി പരിശോധിച്ചപ്പോഴാണ് മോഷണം പോയ തന്റെ തന്നെ കാറാണിതെന്ന് യുവാവ് തിരിച്ചറിയുന്നത്. വാഹനത്തിന് പുതിയ നമ്പര്‍ പ്ലേറ്റാണ് ഉണ്ടായിരുന്നത്. മൈലേജിലും കുറവ് സംഭവിച്ചിട്ടുണ്ടെന്ന് യുവാവ് പറഞ്ഞു.
നഷ്ടപ്പെട്ടെന്നു കരുതിയ പ്രിയ വാഹനം അവിചാരിതമായി തിരികെ കിട്ടിയപ്പോഴും ഒരേസമയം ഞെട്ടലും സന്തോഷവും തോന്നിയെന്ന് ഇവാന് പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





