06
Apr 2025
Sat
06 Apr 2025 Sat
kid drown in Wayanad came with family to celebrate his bday

കുടുംബത്തിനൊപ്പം ജന്മദിനമാഘോഷിക്കാനായി വയനാട്ടിലെത്തിയ ഇരട്ടകുട്ടികളിലൊരാള്‍ കല്‍പ്പറ്റയില്‍ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു. തെലങ്കാന ജോഗിപെട്ട് ചിറ്റ്കുള്‍ സ്വദേശിയായ ദിലീപ് റെഡ്ഡിയുടെ മകന്‍ നിവിന്‍ റെഡ്ഡി(6)യാണ് മരിച്ചത്. വയനാട് കണിയാമ്പറ്റ ചീക്കല്ലൂരിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ ആണ് കുഞ്ഞ് വീണത്. .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിവിന്റെയും ഇരട്ട സഹോദരിയുടെയും ജന്മദിനം ആഘോഷിക്കാനായാണ് കുടുംബം വയനാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ ഒന്‍പതരയോടെ മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടി ആരുമറിയാതെ നീന്തല്‍ക്കുളത്തിനടുത്തേയ്ക്കു പോകുകയും വെള്ളത്തില്‍ വീഴുകയുമായിരുന്നു. കുട്ടിയെ പുറത്തെടുത്ത് മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക