കണ്ണൂര്‍: ബന്ധു അയച്ച ലൊക്കേഷന്‍ മാറിയതോടെ മുഹൂര്‍ത്തസമയത്ത് വരനെ കാണാനില്ല. ആശങ്കയുടെ മണിക്കൂറുകള്‍ക്കൊടുവില്‍ വധുവും ബന്ധുക്കളും കാത്തിരിപ്പ് തുടരുന്നതിനിടെയാണ്, ലൊക്കേഷന്‍ മാറി വരന്‍ മറ്റൊരു ക്ഷേത്രത്തിലാണ് എത്തിയതെന്ന് മനസ്സിലായത്. മുള്‍മുനയില്‍ വധു കാത്തുനിന്നത്. മൂന്നുമണിക്കൂര്‍ സമയത്തിന് ശേഷമാണ് വരന്‍ എത്തിയതും താലിയിട്ടതും.
|
ഇരിട്ടി സ്വദേശിനിയായ വധുവിന് തിരുവനന്തപുരത്തുകാരനായ വരന്‍ അയച്ചുകൊടുത്ത ഗൂഗിള്‍ ലൊക്കേഷനാണ് സസ്‌പെന്‍ഡസിന് കാരണമായത്. വധുവിന്റെ ബന്ധു ഇരിട്ടി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് പകരം വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തിന്റെ മാപ്പിന്റെ ലൊക്കേഷനാണ് അയച്ചുകൊടുത്തത്. വരന്‍ എത്താന്‍ വൈകിയതോടെ താലികെട്ടല്‍ നടന്നില്ല. ക്ഷേത്രത്തിലെ പൂജാരിക്ക് പകരം ക്ഷേത്രജീവനക്കാരനെ പരികര്‍മിയാക്കേണ്ടിയും വന്നു. വരനും വധുവും നില്‍ക്കുന്ന അമ്പലങ്ങള്‍ തമ്മില്‍ 60ലധികം കിലോമീറ്ററിന്റെ വ്യത്യാസം ആണ് ഉണ്ടായിരുന്നത്.
വധുവിന്റെ ബന്ധു അയച്ച ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ അനുസരിച്ച് വരനും കുടുംബവും വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തില്‍ ആണ് വാഹനം ഇറങ്ങിയത്. 10.30 ആയിരുന്നു വിവാഹത്തിനുള്ള മുഹൂര്‍ത്തം. സമയമായിട്ടും വരനെയും സംഘത്തെയും കാണാതെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് അബദ്ധം മനസ്സിലായത്. പിന്നീട് ലൊക്കേഷന്‍ വീണ്ടും അയച്ചുകൊടുത്തതോടെ അല്‍പ്പസമയത്തിനുശേഷം വരനും സംഘവും അമ്പലത്തില്‍ എത്തി.
ക്ഷേത്രത്തില്‍ പ്രത്യേകമായി മുഹൂര്‍ത്തം കാണേണ്ടതില്ലെന്നും വരനോട് എത്രയും വേഗമെത്താനും എത്ര വൈകിയായാലും വിവാഹം നടത്താമെന്നും പറഞ്ഞ് ക്ഷേത്രത്തിലെ മേല്‍ശാന്തിയും ജീവനക്കാരും ചേര്‍ന്ന് ആശ്വസിപ്പിച്ചു. ഒന്നരയോടെ വരന്‍ ക്ഷേത്രത്തിലെത്തുകയും ക്ഷേത്രം ജീവനക്കാരുടെ നേതൃത്വത്തില്‍ നടയില്‍വെച്ച് താലിചാര്‍ത്തുകയുമായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.
ചടങ്ങിന് വരന്‍ വധുവിന്റെ വീട്ടിലെത്തിയിരുന്നുവെങ്കിലും വിവാഹവേദിയായി വധുവിന്റെ ബന്ധുക്കള്‍ നിശ്ചയിച്ച ഇരിട്ടി കീഴൂരിലെ അമ്പലം അറിയില്ലായിരുന്നു. അതിനാലാണ് ഗൂഗിള്‍ ലൊക്കേഷന്റെ സഹായം തേടിയത്.
location changed, bride was in Iritti at the right time, the groom was also in Vadakara
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





