29
May 2025
Fri
29 May 2025 Fri
Karthik death news

ബെംഗളൂരു: പന്തയം വച്ച് അമിത അളവില്‍ മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം. (A young man who drank five bottles of liquor without diluting it dies) കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ പൂജാരഹല്ല ഗ്രാമത്തിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

21 വയസുള്ള കാര്‍ത്തിക് ആണ് മരിച്ചത്. സുഹൃത്തായ വെങ്കട റെഡ്ഢിയുമായി 10,000 രൂപയ്ക്ക് ബെറ്റ് വെച്ചതാണ് കാര്‍ത്തിക്. അഞ്ചുകുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിക്കണം എന്നതായിരുന്നു ബെറ്റ്.

ALSO READ: ഭര്‍ത്താവ് താടിവടിക്കുന്നില്ല; താടിയില്ലാത്ത ഭര്‍ത്താവിന്റെ സഹോദനൊപ്പം ഒളിച്ചോടി യുവതി

ഇതനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി കാര്‍ത്തിക്ക് അത്രയും മദ്യം വെള്ളമൊഴിക്കാതെ കുടിച്ചു. അല്‍പ്പസമയത്തിനുശേഷം കാര്‍ത്തിക് ബോധരഹിതനായി താഴെ വീഴുകയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.

ഒമ്പത് ദിവസങ്ങള്‍ക്ക് മുന്‍പാണ് കാര്‍ത്തിക്കിന് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.