28
May 2025
Fri
28 May 2025 Fri
husband not shaving

ഉത്തര്‍ പ്രദേശ്: ഭര്‍ത്താവ് താടിവടിക്കാത്തതിന്റെ രോഷത്തില്‍ താടിയില്ലാത്ത ഭര്‍ത്താവിന്റെ സഹോദരനോടൊപ്പം ഒളിച്ചോടി യുവതി.(Husband doesn’t shave, women runs away with his brother)  ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. നീണ്ട താടി വടിക്കാന്‍ ഭര്‍ത്താവ് തയ്യാറാവുന്നില്ലെന്നും ലൈംഗീക കാര്യങ്ങളില്‍ താല്‍പര്യം ഇല്ലെന്നും യുവതി പറയുന്നു. അതിനാലാണ് താന്‍ ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറിയതെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏഴുമാസങ്ങള്‍ക്ക് മുന്‍പാണ് മീററ്റ് സ്വദേശികളായ മുഹമ്മദ് സഹീറും അര്‍ഷി എന്ന യുവതിയും വിവാഹിതരായത്. കല്യാണത്തിന്റെ അന്ന് പോലും സഹീര്‍ താടി വടിച്ചിരുന്നില്ല.

ഇതേ തുടര്‍ന്ന് വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താടിയുടെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കടിച്ചിരുന്നു. സഹീറിനോട് താടി കളയാന്‍ പലതവണ അര്‍ഷി ആവശ്യപ്പെട്ടെങ്കിലും സഹീര്‍ തയ്യാറായില്ല. ഇതോടെയാണ് സഹീറിന്റെ സഹോദരനായ സാബിറുമായി അര്‍ഷി അടുത്തത്. തുടര്‍ന്ന് ഇരുവരും കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ നാടുവിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ALSO READ: സംഘപരിവാര്‍ ബന്ദ്; മംഗളൂരുവില്‍ ബസ്സിന് നേരെ കല്ലേറ്; ബണ്ട്വാളില്‍ യുവാവിന് കുത്തേറ്റു

ഇതോടെ സഹീര്‍ പൊലീസില്‍ പരാതി നല്‍കി. ഭാര്യയ്ക്ക് തന്റെ താടിയെ കുറിച്ച് പരാതി ഉണ്ടായിരുന്നുവെന്നും അര്‍ഷി വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരമാണ് തന്നെ വിവാഹം കഴിച്ചത് എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

തന്റെ സഹോദരനുമായി അര്‍ഷി നടത്തിയ വോയിസ് ചാറ്റ് റെക്കോഡിങ്ങുകള്‍ പക്കലുണ്ടെന്നും അതില്‍ തന്നെ കൊല്ലാന്‍ ഇരുവരും പദ്ധതിയിടുന്നതായി വ്യക്തമാണെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്.

പൊലീസില്‍ പരാതി നല്‍കിയതോടെ ഇരുവരും തിരിച്ച് വീട്ടിലെത്തുകയായിരുന്നു. സഹീറിനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നും സാബിറിനൊപ്പം കഴിഞ്ഞാല്‍ മതിയെന്നും അര്‍ഷി വീട്ടുകാരോട് പറഞ്ഞു. ഇതിനു പിന്നാലെ പൊലീസുകാര്‍ക്കു മുന്നില്‍ വച്ച് സഹീര്‍ അര്‍ഷിയെ മൊഴിചൊല്ലുകയായിരുന്നു.