01
May 2025
Fri
01 May 2025 Fri
5 Indian wons 34 lakh rupees each in Big Tikket raffle

അബൂദബിയിലെ ബിഗ് ടിക്കറ്റ് വീക്ക്‌ലി നറുക്കെടുപ്പില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് 34.4 ലക്ഷം രൂപ വീതം സമ്മാനം. നാല് പ്രവാസികള്‍ക്കും ഇന്ത്യയില്‍ സ്ഥിരതാമസക്കാരനായ മറ്റൊരാള്‍ക്കുമാണ് 150000 ദിര്‍ഹം വീതം സമ്മാനം അടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

13 വര്‍ഷമായി അബൂദബിയില്‍ പ്രവാസിയായ മലയാളി അബ്ദുല്‍ അസീസ്(42), അജ്മാനില്‍ 9 വര്‍ഷമായി പ്രവാസിയായ 33കാരന്‍ അശ്വിന്‍ ഉണ്ണൂണ്ണി, ദര്‍ഷ് ജിജു, അനൂപ് കുമാര്‍ എന്നിവരാണ് യുഎഇയില്‍ നിന്ന് സമ്മാനത്തിനര്‍ഹരായത്. ഇരുവരും വര്‍ഷങ്ങളായി ടിക്കറ്റ് എടുത്തുവരുന്നവരാണ്.

കര്‍ണാടകയില്‍ ബിസിനസുകാരനായ രവി എന്‍(37)ആണ് മറ്റൊരു സമ്മാനാര്‍ഹന്‍. കഴിഞ്ഞവര്‍ഷം മുതലാണ് രവി ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിത്തുടങ്ങിയത്.