03
May 2025
Sat
03 May 2025 Sat
doctor Karthika Pradeep arrested in Job fraud

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. കൊച്ചിയിലെ ടേക്ക്ഓഫ് കണ്‍സള്‍ട്ടന്‍സി സിഇഒ കാര്‍ത്തിക പ്രദീപിനെയാണ് കൊച്ചി സെന്‍ട്രല്‍ എസ്‌ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തില്‍ കോഴിക്കോട് നിന്ന് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുകെ, ആസ്‌ത്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് മൂന്നു മുതല്‍ 8 ലക്ഷം രൂപവരെ വാങ്ങികബളിപ്പിച്ചെന്നാണ് പരാതി. ജോലി ലഭിക്കാത്തതിനാല്‍ പണം തിരികെ ചോദിച്ചതോടെ കൊച്ചിയിലെ ഓഫിസ് പൂട്ടി യുവതി കഴിഞ്ഞമാസം മുങ്ങുകയായിരുന്നു.

യുക്രെയിനില്‍ ഡോക്ടറാണെന്ന പേരിലായിരുന്നു കാര്‍ത്തിക തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. വെള്ളി രാത്രിയോടെ തന്നെ കാര്‍ത്തികയെ കൊച്ചിയില്‍ എത്തിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക