14
May 2025
Sun
14 May 2025 Sun
kozhikkode native man dies in Qatar while came to daughter

മകളെ കാണാനായി സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശി മരിച്ചു. വേളം സ്വദേശി കുഴിമ്പില്‍ മുഹമ്മദ്(62) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരാഴ്ച മുമ്പാണ് മകളെ കാണാനായി മുഹമ്മദ് ഖത്തറില്‍ എത്തിയത്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഞായര്‍ ഉച്ചയോടെ ഹമദ് ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

ഭാര്യ : ആയിഷ. മക്കള്‍: ഉവൈസ്, അഫ്‌സത്ത്(ഖത്തര്‍). നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക