വിവാഹത്തലേന്ന് ഹല്‍ദി ആഘോഷത്തിനിടെ പ്രതിശ്രുതവധു ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശഇലെ ബുദൗന്‍ ജില്ലയിലാണ് സംഭവം. 22കാരിയായ ദിക്ഷയാണ് മരിച്ചത്.
|
ഹല്‍ദി ആഘോഷത്തിനിടെ സഹോദരിമാര്‍ക്കൊപ്പം ബന്ധുക്കള്‍ക്കൊപ്പവും ഡാന്‍സ് കളിക്കുന്നതിനിടെയാണ് ദിക്ഷയ്ക്ക് ശാരീരികാസ്വസ്ഥ്യമുണ്ടായത്. ഇതോടെ യുവതി ശുചിമുറിയിലേക്ക് പോവുകയും ഇവിടെ വച്ച് കുഴഞ്ഞുവീഴുകയും ചെയ്തു.
യുവതി പുറത്തിറങ്ങാതെ വന്നതോടെ വീട്ടുകാര്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ കതക് തകര്‍ത്ത് യുവതിയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൊറാദാബാദ് സ്വദേശിയായ സൗരഭുമായാണ് ദിക്ഷയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.
വിവാഹദിവസം യുവതിയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതില്‍ വീട്ടുകാര്‍ വിസമ്മതം അറിയിച്ചുവെന്ന് ഇസ് ലാം നഗര്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ വിശാല്‍ പ്രതാപ് സിങ് പറഞ്ഞു.
ALSO READ: കണ്ണൂരില്‍ നവവധുവിന്റെ 30 പവന്‍ ആഭരണങ്ങള്‍ വിവാഹദിവസം മോഷണം പോയി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





