30
May 2025
Wed
30 May 2025 Wed
16 year old girl kills sister after quarrel over tv remote

ടിവി റിമോട്ടിനെ ചൊല്ലി വഴക്കിനെ തുടര്‍ന്ന് 16കാരി അനിയത്തിയെ കഴുത്തുഞെരിച്ചുകൊന്നു. ഈജിപ്തിലെ ഖലിയുബിയ ഗവര്‍ണറേറ്റിലാണ് ദാരുണമായ സംഭവം. പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചുകിടക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ പോലീസാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചാണ് കൊന്നതെന്ന് പോലീസ് സംഘത്തിന് ആദ്യം തന്നെ മനസ്സിലായി. തുടര്‍ന്നാണ് സഹോദരിയെ ചോദ്യം ചെയ്തതെന്നും റിമോട്ടിനെ ചൊല്ലി വഴക്കിട്ടിരുന്നുവെന്നും വ്യക്തമായത്. വഴക്കിനുശേഷം സഹോദരി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊലപാതകം നടത്തിയതെന്ന് 16കാരി പോലീസിനോടു പറഞ്ഞു.

പെണ്‍കുട്ടിയെ നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുടുംബം മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക