20
May 2025
Wed
20 May 2025 Wed

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു രോഹിത് ശര്‍മയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ജൂണ്‍ 20നാണ് ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ടെസ്റ്റ് പര്യടനം ആരംഭിക്കുക.

അന്താരാഷ്ട്ര ടിി20യില്‍ നിന്ന് നേരത്തേ വിരമിച്ച രോഹിത് ഇനി ഏകദിനത്തില്‍ മാത്രമാവും ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങുക. 67 ടെസ്റ്റില്‍ നിന്നായി 12 സെഞ്ചുറിയും 18 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 4301 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്.