18
May 2025
Thu
18 May 2025 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രധാന നഗരമായ ലാഹോറില്‍ മൂന്ന് തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. വാള്‍ട്ടന്‍ വിമാനത്താവളത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇന്ന് രാവിലെ സ്‌ഫോടന ശബ്ദം കേട്ടു ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായി റോയിട്ടേഴ്‌സും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം പ്രധാന പാക് മാധ്യമങ്ങൾ എല്ലാം ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുക ആണ്.

വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപമുള്ള ലാഹോറിലെ ഗോപാല്‍ നഗര്‍, നസീറാബാദ് എന്നിവിടങ്ങളിലും സ്‌ഫോടനശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടുന്നിന്റെയും, പുക മേഘങ്ങള്‍ ഉയരുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ ഇന്നലെ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലാഹോറില്‍ തുടര്‍ സ്‌ഫോടനമുണ്ടായിരിക്കുന്നത്

Blasts heard in Lahore day after India’s strikes on Pak terror camps