തൃശൂരില്‍ ചികില്‍സയ്ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അക്യുപങ്ചര്‍ ചികിത്സകനെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രീംസ് വെല്‍നസ് ക്ലിനിക്ക്, ഡ്രീംസ് വുമണ്‍സ് വേള്‍ഡ്, ഡ്രീംസ് അക്യുപങ്ചര്‍ ക്ലിനിക് എന്നിവയുടെ ഉടമയായ പുത്തന്‍വേലിക്കര ചാലക്ക സ്വദേശി കോന്നംവീട്ടില്‍ സുധീര്‍(40)ആണ് അറസ്റ്റിലായത്.
|
കൊടുങ്ങല്ലൂര്‍ പോലീസ് ആണ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. 2022 ഏപ്രിലില്‍ പെണ്‍കുട്ടി സ്ഥാപനത്തില്‍ എത്തിയപ്പോള്‍ തുടങ്ങിയപ്പോഴാണ് പീഡനം തുടങ്ങിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ ശേഷവും പീഡനം തുടരുകയായിരുന്നു.
തൃശ്ശൂര്‍ റുറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി രാജൂ വി.കെ, മതിലകം ഇന്‍സ്പെക്ടര്‍ ഷാജി കൊടുങ്ങല്ലൂര്‍ സബ് ഇന്‍സ്പെക്ടര്‍ സാലിം കെ പ്രൊബേഷണന്‍ സബ് ഇന്‍സ്പെക്ടര്‍ വൈഷ്ണവ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സെബി ജി.എസ് സിവില്‍ പോലീസ് ഓഫിസര്‍ ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


