29
May 2025
Thu
29 May 2025 Thu
two CISF officers taken custody over murder of man in Nedumbassery

നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചുകൊന്നു. സംഭവത്തില്‍ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തു. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയാണ് കൊല്ലപ്പെട്ടത്. വാഹനത്തിന് സൈഡ് നല്‍കാത്തത് ഐവിന്‍ ജിജോ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യുവാവിനെ കാറിടിപ്പിച്ചുകൊന്നത്.
സിഐഎസ്എഫ് എസ്‌ഐ ആയ ബിഹാര്‍ സ്വദോശി വിനയകുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ബോണറ്റിന് മുകളിലേക്കു വീണ ഐവിന്‍ ജിജോയെ ഒരുകിലോമീറ്ററോളം ദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. സംഭവശേഷം മോഹന്‍ കാറില്‍ നിന്നിറങ്ങി ഓടി. ഇയാളെ വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
അതേസമയം വിനയകുമാര്‍ ദാസിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തിരുന്നു. ഇയാള്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക