29
May 2025
Sat
29 May 2025 Sat
adopted daughter killed mother after13 years with the help of boyfriend

പ്രസവിച്ച് വഴിയില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ എടുത്തുവളര്‍ത്തിയ സ്ത്രീക്ക് ഒടുവില്‍ അതേ വളര്‍ത്തുമകള്‍ കാരണം ജീവനും നഷ്ടമായി. ഇപ്പോള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ 13കാരിയാണ് ക്ഷേത്രപൂജാരിയായ ആണ്‍സുഹൃത്തിനും ഇയാളുടെ കൂട്ടുകാരനുമൊപ്പം ചേര്‍ന്ന് 54കാരിയായ വളര്‍ത്തമ്മയെ കൊന്നത്. ഒഡീഷയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജലക്ഷ്മി കര്‍ ആണ് കൊല്ലപ്പെട്ടത്. ഗജപതി ജില്ലയിലെ പരലഖമുണ്ടിയിലെ വാടകവീട്ടിലായിരുന്നു രാജലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടത്. വളര്‍ത്തുമകള്‍ക്ക് രണ്ട് ആണ്‍കുട്ടികളുമായുള്ള ബന്ധത്തെ രാജലക്ഷ്മി എതിര്‍ത്തതാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ഉറക്കഗുളിക നല്‍കിയ ശേഷം രാജലക്ഷ്മിയുടെ മുഖത്ത് തലയണ അമര്‍ത്തികൊല്ലുകയായിരുന്നു. ഇതിനു ശേഷം രാജലക്ഷ്മിയെ ആശുപത്രിയില്‍ കൊണ്ടുപോവുകയും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു.

ഹൃദയാഘാതം മൂലം രജലക്ഷ്മി മരിച്ചുവെന്ന് പറഞ്ഞ് മകളും സംഘവും മൃതദേഹം ഭുവനേശ്വറില്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സംസ്‌കരിക്കുകയും ചെയ്തു. ഇതു കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷം രാജലക്ഷ്മിയുടെ സഹോദരന് ഭുവനേശ്വറില്‍ നിന്ന് വളര്‍ത്തുമകളുടെ മൊബൈല്‍ ഫോണ്‍ കിട്ടുകയും ഇതിലെ ഇന്‍സ്റ്റഗ്രാം സംഭാഷണങ്ങളില്‍ കൊലപാതക ആസൂത്രണത്തെക്കുറിച്ചുള്ള വിവരം ലഭിക്കുകയുമായിരുന്നു.

വളര്‍ത്തമ്മയെ കൊന്ന ശേഷം ഇവരുടെ സ്വര്‍ണാഭരണങ്ങളും പണവും സ്വന്തമാക്കുന്നതിനെക്കുറിച്ചും പദ്ധതിയിടുന്നതടക്കമുള്ള വിവരങ്ങള്‍ ലഭിച്ചതോടെ രാജലക്ഷ്മിയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് വളര്‍ത്തുമകളെയും ആണ്‍സുഹൃത്തായ ക്ഷേത്രപൂജാരി ഗണേഷ് നാഥ്(21), ഇയാളുടെ കൂട്ടുകാരന്‍ ദിനേശ് സാഹു(20)എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ക്ക് 14 വര്‍ഷം മുമ്പാണ് ഭുവനേശ്വറിലെ റോഡരികില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട മൂന്നു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ കുട്ടിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതിന് ഒരു വര്‍ഷത്തിനു ശേഷം രാജലക്ഷ്മിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. തുടര്‍ന്ന് രാജലക്ഷ്മി തന്നെയാണ് മകളെ വര്‍ത്തിയത്. കേന്ദ്രീയ വിദ്യാലയത്തില്‍ മകളെ പഠിപ്പിക്കുന്നതിനായി അടുത്തിടെ രാജലക്ഷ്മി പരലഖേമുണ്ടിയില്‍ വാടകവീടെടുത്ത് അവിടേക്ക് താമസം മാറുകയായിരുന്നു.

ALSO READ: ഭാര്യയെ കൊന്ന് വെട്ടിമുറിച്ച് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വലിച്ചെറിഞ്ഞ് യുവാവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക