റിയാദ്: പുതിയ ജോലിയില്‍ പ്രവേശിക്കാനായി പോകുന്നതിനിടെ മലയാളി യുവാവ് സഊദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഗോകുല്‍ സ്ട്രീറ്റില്‍ പി.പി ഹൗസില്‍ മുഹമ്മദ് നൗഫല്‍ പുത്തന്‍ പുരയില്‍ (41) ആണ് സഊദി അറേബ്യയിലെ അല്‍ഹസയില്‍ മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയിലുള്ള സ്ഥാപനത്തില്‍ മുഹമ്മദ് നൗഫലിന് ലഭിച്ച പുതിയ ജോലിയില്‍ പ്രവേശിക്കാനായി പോകുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
|
രാവിലെ ആദ്യ ജോലിക്കായി പോകുന്നതിനിടെ വാഹനത്തില്‍ വച്ച് നൗഫലിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്നവര്‍ ഹുഫൂഫിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ദുബായില്‍ ജോലി ചെയ്തിരുന്ന നൗഫല്‍ ആറുമാസം മുന്‍പാണ് ദമാമില്‍ ജോലിക്കായി എത്തിയത്. തുടര്‍ന്ന് ഹുഫൂഫിലെ കമ്പനിയില്‍ സ്ഥിരം ജോലി ലഭിച്ചതിനെ തുടര്‍ന്ന് അങ്ങോട്ടു മാറുകയായിരുന്നു.
പോക്കര്‍ – നഫീസ ദമ്പതികളുടെ മകനാണ് നൗഫല്‍.
ഭാര്യ: റാനിയ. രണ്ട് മക്കളുണ്ട്. അല്‍ഹസ കെഎംസിസി ആണ് നൗഫലിന്റെ മയ്യിത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള നിയമനടപടികള്‍ നടത്തുന്നത്.
Malayali youth dies of heart attack in Saudi Arabia while going to new job


