24
May 2025
Mon
24 May 2025 Mon
three year old girl went missing during bus journey in Aluva

ആലുവയില്‍ അമ്മയ്‌ക്കൊപ്പം ബസ് യാത്ര ചെയ്ത മൂന്നുവയസ്സുകാരിയെ കാണാതായെന്നു പരാതി. അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റക്കുഴി സ്വദേശിനിയായ കല്യാണിയെയാണ് കാണാതായത്. കുട്ടിയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കുഞ്ഞിന്റെ അമ്മയ്ക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ട്. കുട്ടിയെ എവിടെ വച്ചാണ് നഷ്ടപ്പെട്ടതെന്ന് ഓര്‍ത്തെടുക്കാന്‍ അമ്മയ്ക്ക് കഴിയുന്നില്ല. ഇത് അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുകയാണ്.

കുട്ടുമശ്ശേരി കുറുമശ്ശേരിയിലെ അങ്കണവാടിയില്‍ നിന്ന് മകളെ കൂട്ടിക്കൊണ്ടുവന്ന ശേഷമാണ് അമ്മ ആലുവയിലുള്ള തന്റെ വീട്ടിലേക്ക് ബസ്സില്‍ കയറിപ്പോയത്. കുറുമശ്ശേരി മുതല്‍ ചെങ്ങമനാട് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. കുട്ടിയെക്കുറിച്ച് സൂചന ലഭിച്ചാല്‍ 0484 2623550 നമ്പരില്‍ ബന്ധപ്പെടണമെന്ന് പോലീസ് പറഞ്ഞു.