02
May 2025
Thu
02 May 2025 Thu
18 year old girl dies after car hit her while crossing road mother injured

കോട്ടയം ചന്തക്കവലയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് 18കാരി മരിച്ചു. അമ്മയ്ക്ക് ഗുരുതരപരിക്ക്. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി വടക്കേമുണ്ടയ്ക്കല്‍ അബിതയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ അമ്മ നിഷ(47)യെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവിധ ആവശ്യങ്ങള്‍ക്കായി കോട്ടയത്തെത്തിയ ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതിനായി റോഡ് മുറിച്ചുകടന്ന് ബസ് സ്‌റ്റോപ്പിലേക്കു പോവുമ്പാഴായിരുന്നു അമിത വേഗതയിലെത്തിയ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു. അബിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

ALSO READ: നിര്‍ത്തിയിട്ട കാറിനുള്ളില്‍ കളിക്കാന്‍ കയറിയ നാലുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക