16
May 2025
Thu
16 May 2025 Thu
car caught fire while family going home with new born twins

തൃശൂരില്‍ ആശുപത്രിയില്‍ നിന്ന് ഇരട്ടകളായ നവജാതശിശുക്കളുമായി കുടുംബം വീട്ടിലേക്ക് മടങ്ങവെ കാറിന് തീപിടിച്ചു. യാത്രികര്‍ അദ്ഭുതകരമായി രക്ഷപെട്ടു. രാത്രി എട്ടോടെ ആമ്പല്ലൂരിലായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പ്രസവ ശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങിയ മുരിങ്ങൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് യാത്രാമധ്യേ കത്തി നശിച്ചത്. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്.

കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തിയെങ്കിലും ആദ്യം ഡോറുകള്‍ തുറക്കാനായില്ല. തുടര്‍ന്നുള്ള നടത്തിയ ശ്രമത്തില്‍ ഡോറുകള്‍ തുറക്കുകയും യാത്രികര്‍ ഉടന്‍ പുറത്തിറങ്ങുകയും തൊട്ടുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു.

പുതുക്കാട് നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചു. പുതുക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു.

ALSO READ: പാലക്കാട്ട് യാത്രയ്ക്കിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക