പണത്തിനു വേണ്ടി സര്‍ക്കാര്‍ ഡോക്ടര്‍ സ്ത്രീവേഷം കെട്ടി പോണ്‍വീഡിയോ പിടിക്കുന്നതായി ഭാര്യയുടെ പരാതി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഡോ. വരുണേഷ് ദുബേയ്‌ക്കെതിരേയാണ് പരാതി. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ക്വാര്‍ട്ടേഴ്‌സിലാണ് ഡോക്ടറുംസംഘവും പോണ്‍വീഡിയോകള്‍ ചിത്രീകരിക്കുന്നത്. ഡോക്ടര്‍ സ്ത്രീവേഷം കെട്ടിയ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
|
അതേസമയം നിര്‍മിത ബുദ്ധിയില്‍ നിര്‍മിച്ചതാണ് വീഡിയോകളെന്നും ഭാര്യ തന്റെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഭര്‍ത്താവ് അവകാശപ്പെട്ടു. തന്റെ അഭാവത്തില്‍ വീട്ടില്‍ അജ്ഞാതരായ പുരുഷന്‍മാര്‍ എത്തുന്നതിനെ ചൊല്ലി താന്‍ ഭാര്യയുമായി വഴക്കിട്ടിരുന്നുവെന്നും വയോധികനായ തന്റെ അച്ഛന്‍ ഭാര്യയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മരിച്ചതെന്നും കോടികള്‍ വിലവരുന്ന തന്റെ പാരമ്പര്യ സ്വത്ത് തട്ടിയെടുക്കാന്‍ കള്ളക്കഥ മെനയുകയാണെന്നും ഡോ. വരുണേഷ് ആരോപിച്ചു.
സാന്ത് കബീര്‍ നഗര്‍ ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണ് വരുണേഷ്. തന്നെ ഗോരഖ്പൂറിലെ വീട്ടില്‍ കൊണ്ടുവിട്ട ശേഷമാണ് ഡോ. വരുണേഷ് പെണ്‍വേഷം കെട്ടി അശ്ലീലവീഡിയോകള്‍ ചിത്രീകരിക്കുന്നതെന്നാണ് ഭാര്യയുടെ പരാതി. പെയ്ഡ് വെബ്‌സൈറ്റില്‍ ഡോക്ടറുടെ വീഡിയോകളുണ്ടെന്നറിഞ്ഞ് അതു നോക്കിയപ്പോഴാണ് ഭര്‍ത്താവിനെ തിരിച്ചറിഞ്ഞതെന്ന് ഭാര്യ പറയുന്നു. ഇക്കാര്യം ചോദ്യംചെയ്തപ്പോള്‍ ഭര്‍ത്താവ് തന്നെയും സഹോദരനെയും മര്‍ദ്ദിച്ചുവെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് ഡോക്ടറുടെ വസതി റെയ്ഡ് ചെയ്തു.
ഭര്‍ത്താവ് ട്രാന്‍സ്ജന്‍ഡറാണെന്നും പുരുഷന്‍മാരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇവരുമായി കാമകേളി നടത്തുകയും ഈ വീഡിയോകള്‍ പെയ്ഡ് വെബ്‌സൈറ്റിനു വില്‍ക്കുകയാണെന്നുമാണ് ഭാര്യ പരാതിപ്പെടുന്നത്.
ALSO READ: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്തു; കോഴിക്കോട്ട് യുവാവ് അറസ്റ്റില്‍





