11
May 2025
Tue
11 May 2025 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സഊദി പ്രോ ലീഗ് ക്ലബായ അൽ നസ്ർ വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. സൗദി ലീഗിൽ ഇന്നലെ നടന്ന അവസാന മത്സരത്തിൽ ക്ലബിൻ്റെ തോൽവിക്ക് പിന്നാലെ താരം പങ്കുവച്ച കുറിപ്പ് ആണ് അഭ്യൂഹത്തിന് കാരണമായത്. ‘ഈ അധ്യായം കഴിഞ്ഞിരിക്കുന്നു. പക്ഷേ കഥകൾ ഇപ്പോഴും എഴുതപ്പെടുകയാണ്. എല്ലാവർക്കും നന്ദി..’ എന്നായിരുന്നു താരത്തിൻ്റെ കുറിപ്പ്.
ക്ലബ്ബ് തോറ്റെങ്കിലും സൗദി പ്രോ ലീഗിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനാണ് നിലവിൽ ക്രിസ്റ്റ്യാനോ. 25 ഗോളുമായി 40ാം വയസ്സിലും സൗദി പ്രോ ലീഗിലെ മികച്ച ഗോൾ വേട്ടക്കാരനാണ് താരം.

1700 കോടിയിലേറെ വാർഷിക പ്രതിഫലത്തിനാണ് ക്രിസ്റ്റ്യാനോ മൂന്ന് വര്ഷം മുമ്പ് അൽ നസ്‌റിലെത്തിയത്. കോച്ചുമായുള്ള പിരിമുറുക്കങ്ങൾക്കിടെ കഴിഞ്ഞ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ ഇറങ്ങിയിരുന്നില്ല. ലീഗിലെ അവസാന മത്സരത്തിനിറങ്ങിയ അൽ നസ്ർ ഒന്നിനെത്തിരെ മൂന്ന് ഗോളിന് അൽ ഫതഹിനോട് കീഴടങ്ങി. മത്സരത്തിൽ ക്രിസ്റ്റ്യാനോ ഒരു ഗോൾ നേടുകയും ചെയ്തു. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് അൽ നസ്ർ. തോൽവിയോടെ എ.എഫ്.സി ചാമ്പ്യൻസ് എലൈറ്റിലോക്കുള്ള ക്ലബിൻ്റെ വഴിയും അടഞ്ഞു.

അൽ നസ്‌റുമായുള്ള റൊണാൾഡോയുടെ കരാർ അടുത്ത മാസം അവസാനിക്കുക ആണ്. അല് നസ്റ് വിടുന്ന തരത്തെ നോട്ടമിട്ട് പ്രോ ലീഗിലെ അൽ ഹിലാലും ബ്രസീൽ ക്ലബ്ബും പിറകെയുണ്ട്. അതേസമയം ലോകത്ത് ഏറ്റവും അധികം ഫാൻസുള്ള റോണോയേ നിലനിർത്താൻ അൽ നസ്‌ർ മാനേജ്മെൻ്റും നോക്കുന്നുണ്ട്.

Super Star Cristiano Ronaldo signals possible Al Nassr exit

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക