07
Jun 2025
Thu
07 Jun 2025 Thu
Indian MBBS student dies in Vietnam in bike accident

ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി വിയറ്റ്‌നാമില്‍ അപകടത്തില്‍ മരിച്ചു. തെലങ്കാനയിലെ ബീം ആസിഫാബാദ് ജില്ലക്കാരനായ അര്‍ഷിദ് അശ്രിത്(21) ആണ് മരിച്ചത്. കാന്‍ തോ സിറ്റിയിലുണ്ടായ അപകടത്തിലാണ് മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ അര്‍ഷിദ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അര്‍ഷിദ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായ വഴിയരികിലെ മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ പിന്നിലുണ്ടായിരുന്ന അര്‍ഷാദിന്റെ സുഹൃത്ത് ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അര്‍ഷിദിന്റെ മാതാപിതാക്കളായ അര്‍ഷിദ് അര്‍ജനും പ്രതിമയും വസ്ത്രവ്യാപാരികളാണ്.

ALSO READ: ചാവക്കാട് സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ഥി മൈസൂരില്‍ അപകടത്തില്‍ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക