08
Jun 2025
Sun
08 Jun 2025 Sun
woman lost 99000 rupees in Online fraud

തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട 9 രൂപ നല്‍കിയ യുവതിക്കു നഷ്ടപ്പെട്ടത് 99000 രൂപ. ഡല്‍ഹിയിലാണ് സംഭവം. ഓഫിസ് ശുചീകരിക്കുന്ന സേവനദാതാക്കളെ ഓണ്‍ലൈനില്‍ തിരഞ്ഞ ആരോഗ്യപ്രവര്‍ത്തകയാണ് തട്ടിപ്പിനിരയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അര്‍ബന്‍ ക്ലബ് എന്ന പേരില്‍ ക്ലീനിങ് സേവനദാതാക്കളെ കണ്ടെത്തിയ യുവതി ഇവരോട് ആവശ്യം അറിയിക്കുകയായിരുന്നു. ഇതിനിടെ അജ്ഞാത നമ്പരില്‍ നിന്ന് യുവതിക്ക് ഫോണ്‍ വിളിയെത്തുകയും ക്ലീനിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് അറിയിക്കുകയും ചെയ്തു. ഇയാളുടെ നിര്‍ദേശപ്രകാരം യുവതി ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു.

തുടര്‍ന്ന് 600 രൂപയുടെയും 9 രൂപയുടെയും രണ്ട് പേമെന്റുകള്‍ നടത്താന്‍ നിര്‍ദേശിച്ചു. 9 രൂപയുടെ പേമെന്റ് നടത്തിയതിനു പിന്നാലെ യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 99000 രൂപ നഷ്ടമായി. പിറ്റേദിവസം ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും പണം തിരിച്ചുപിടിക്കാനോ തട്ടിപ്പുകാരെ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.

ALSO READ: അമിതലാഭ വാഗ്ദാനത്തില്‍ വീണ് കോട്ടയത്ത് വൈദികന്റെ 1.41 കോടി രൂപ നഷ്ടമായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക