അവിഹിത ബന്ധത്തില്‍ നിന്ന് പിന്‍മാറിയതിന് 33കാരിയെ ഹോട്ടല്‍മുറിയില്‍ കുത്തിക്കൊന്ന് 25കാരന്‍. ബംഗളുരുവിലാണ് സംഭവം. ബംഗളുരു കേംഗേരി സ്വദേശിനിയായ ഹരിനി ആണ് കൊല്ലപ്പെട്ടത്. പൂര്‍ണ പ്രജ്‌ന ലേഔട്ടിലെ ഒരു ഓയോ ഹോട്ടല്‍ മുറിയിലാണ് സംഭവം. ഐടി ജീവനക്കാരനായ യശസ് ആണ് കൊലപാതകി. കൃത്യശേഷം ഇയാള്‍ കടന്നുകളഞ്ഞു.
|
വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെങ്കിലും വിവരം പുറത്തറിയുന്നത് രണ്ടുദിവസത്തിനു ശേഷമാണ്. യുവതിയുടെ ശരീരത്തില്‍ 17 തവണ കത്തേറ്റിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് കൊല്ലപ്പെട്ട ഹരിനി. ഇരുവരും തമ്മില്‍ നാളുകളായി അടുപ്പത്തിലായിരുന്നു.
യശസുമായുള്ള ബന്ധം വീട്ടിലറിഞ്ഞതോടെ ഇയാളുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഹരിനി അറിയിച്ചു. എന്നാല്‍ ഹരിനിയുടെ തീരുമാനം അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന യുവാവ് യുവതിയെ ഹോട്ടല്‍മുറിയിലെത്തിച്ചുകൊലപ്പെടുത്തുകയായിരുന്നു.
ALSO READ: അവിഹിത ബന്ധം നേരില്‍ക്കണ്ട ഭര്‍ത്താവിനെ കൊന്ന് അഴുക്കുചാലില്‍ തള്ളി ഭാര്യയും കാമുകനും
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





