23
Jun 2025
Sat
23 Jun 2025 Sat
man caught for recording visuals from women toilet in Kuttiyadi

കോഴിക്കോട് കുറ്റ്യാടി അരീക്കരയില്‍ സ്ത്രീകളുടെ താമസസ്ഥലത്ത് ശുചിമുറിയില്‍ മൊബൈല്‍ കാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. അരീക്കര സ്വദേശി അസ് ലം ആണ് പിടിയിലായത്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെത്തിയായിരുന്നു ഇയാള്‍ ശുചിമുറിയില്‍ മൊബൈല്‍ കാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി ഒമ്പതോടെ ഒരു പെണ്‍കുട്ടി ശുചിമുറിയില്‍ പോയപ്പോള്‍ ചെറിയ ജനാലയ്ക്ക് അരികില്‍ മൊബൈല്‍ കാമറയുമായി ഒരാള്‍ നില്‍ക്കുന്നത് കണ്ടു. പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ ഓടി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അസ് ലമിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുറ്റ്യാടി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

ALSO READ: സ്റ്റേഷനില്‍ ഒളികാമറ വച്ച് വനിതാ പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരന്‍ പിടിയില്‍